കരുനാഗപ്പള്ളി: വിദ്യാഭ്യാസ മേഖലയിലെ വാണിജ്യവൽക്കരണത്തിനെതിരെ ദേശീയ അടിസ്ഥാനത്തിൽ എ.ഐ.എസ്.എഫ് ശക്തമായ പോരാട്ടം സംഘടിപ്പിക്കണമെന്ന് ആർ. രാമചന്ദ്രൻ എം.എൽ.എ ആവശ്യപ്പെട്ടു. എ.ഐ.എസ്.എഫ് പ്രാദേശിക മെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായി ക്ലാപ്പന മഞ്ഞാടിമുക്കിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതു വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എൽ.ഡി.എഫ് സർക്കാർ നിരവധി പദ്ധതികളാണ് നടപ്പാക്കി വരുന്നത്. ഇതിന്റെ ഗുണഫലങ്ങൾ പൊതു വിദ്യാഭ്യസ രംഗത്ത് കണ്ട് തുടങ്ങിയത്തിന്റെ പ്രതിഫലനമാണ് എസ്.എസ്.എൽ.സി, പ്ലസ്ടൂ പരീക്ഷാഫലങ്ങളിൽ പ്രകടമായത്. സർക്കാർ നടപ്പാക്കുന്ന പദ്ധതികളുടെ വിജയത്തിനായി വിദ്യാർത്ഥികളുടെ എല്ലാ വിധ പിന്തുണയും ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. മെമ്പർഷിന്റെ വിതരണോദ്ഘാടനം എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ജെ.അരുൺ ബാബു നിർവഹിച്ചു. അജിത്ത് കോളാടി മുഖ്യപ്രഭാഷണം നടത്തി. എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് സുരാജ് എസ്. പിള്ള അദ്ധ്യക്ഷത വഹിച്ചു. എം.എസ്. താര, വിജയമ്മ ലാലി, ജഗത് ജീവൻലാലി, ആർ. സോമൻപിള്ള, സന്ദീപ് അർക്കന്നൂർ, ജെ. ജയകൃഷ്ണപിള്ള, സുരേഷ് താനുവേലി, ബർണാഷാ തമ്പി, യു. കണ്ണൻ, കരൺ രാജ് എന്നിവർ പ്രസംഗിച്ചു.