f
വനിതാ സംഘം യൂണിയൻ തല കലോത്സവത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളും വനിതാ സംഘം ഭാരവാഹികളും

പത്തനാപുരം: എസ്.എൻ.ഡി.പി യോഗം കേന്ദ്ര വനിതാ സംഘം എല്ലാ വർഷവും നടത്തി വരാറുള്ള യൂണിയൻ തല കലോത്സവം പത്തനാപുരം യൂണിയനിൽ നടന്നു. യൂണിയൻ ഓഫീസ് ഹാളിൽ വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുലതാ പ്രകാശിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ പ്രസിഡന്റ് ആദംകോട് കെ. ഷാജി കലോത്സവം ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ബോർഡ് അംഗം എം.എം. രാജേന്ദ്രൻ, കൗൺസിലർമാരായ പി. ലെജു, ബി. കരുണാകരൻ, റിജു വി. ആമ്പാടി, വനിതാസംഘം ട്രഷറർ മിനി പ്രസാദ്, കേന്ദ്ര സമിതി അംഗം ദീപ ജയൻ, ശശികല ശിവാനന്ദൻ, കൗൺസിലർമാരായ സുജ, അമ്പിളി ബൈജു, ശ്രീജ സലീം, യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് എം. മഞ്ചേഷ്, ജോയിന്റ് സെക്രട്ടറി അനീത്, കൗൺസിലർ അനിൽകുമാർ അച്ചൻകോവിൽ തുടങ്ങിയവർ പങ്കെടുത്തു. വനിതാ സംഘം യൂണിയൻ സെക്രട്ടറി ശശിപ്രഭ സ്വാഗതവും ട്രഷറർ മിനി പ്രസാദ് നന്ദിയും പറഞ്ഞു. യൂണിയൻ പരിധിയിലെ ശാഖകളിൽ നിന്ന് മത്സരയിനങ്ങളിൽ നിരവധി കുട്ടികൾ പങ്കെടുത്തു. യൂണിയൻ തല കലാമത്സരത്തിൽ വിജയികളായവർക്ക് മേഖലയിലും സംസ്ഥാന തലത്തിലും മത്സരിക്കാൻ അവസരമൊരുക്കുമെന്ന് യൂണിയൻ സെക്രട്ടറി ബി. ബിജു പറഞ്ഞു.