ഡി.സി.സിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ച്
കൊല്ലം: വഴിയോര കച്ചവടക്കാരെ പൂർണമായി ഒഴിവാക്കി നഗരം മോടിപിടിപ്പിക്കാൻ ഒരുങ്ങുന്ന മേയർ യു.പി.എ സർക്കാർ പാസാക്കിയ സ്ട്രീറ്റ് വേണ്ടേഴ്സ് ആക്ട് പ്രകാരം അവരുടെ പുനരധിവാസം ഉറപ്പാക്കാൻ തയ്യാറാകണമെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. അശാസ്ത്രീയമായി വഴിയോര കച്ചവടക്കാരെ ഒഴിവാക്കുന്നതിൽ പ്രതിഷേധിച്ചും ഒഴിവാക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭാ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിന്ദുകൃഷ്ണ.
ഡി.സി.സി വൈസ് പ്രസിഡന്റ് എസ്. വിപിനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ ചിറ്റുമൂല നാസർ, പി. ജർമ്മിയാസ്, കെ.ജി. രവി, കെ.കെ. സുനിൽകുമാർ, കെ.ആർ.വി. സഹജൻ, ആദിക്കാട് മധു, വാളത്തുംഗൽ രാജഗോപാൽ, മുനമ്പത്ത് വഹാബ്, എം.എം. സഞ്ജീവ് കുമാർ, കോലത്ത് വേണുഗോപാൽ, സിസിലി സ്റ്റീഫൻ, രഘു പാണ്ഡവപുരം, ആർ. രമണൻ, ആർ. രാജ്‌മോഹൻ, മണിയംകുളം ബദറുദ്ദീൻ, ഗോപകുമാർ ചവറ, വടക്കേവിള ശശി, ഉദയസുകുമാരൻ എന്നിവർ സംസാരിച്ചു.
ചിന്നക്കട റസ്റ്റ്ഹൗസ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനത്തിന് ജോസഫ് കുരുവിള, കോതേത്ത് ഭാസുരൻ, മംഗലത്ത് രാഘവൻനായർ, ബിജു ലൂക്കോസ്, റഷീദ്, ജോൺസൺ മുണ്ടയ്ക്കൽ, ശശിധരൻപിള്ള, കമറുദ്ദീൻ, ശിവപ്രസാദ്, ശിവരാജൻ, പി. ലിസ്റ്റൺ, കടപ്പാക്കട സന്തോഷ്, ബോസ് ആശ്രാമം, ചെറുകര രാധാകൃഷ്ണൻ, എസ്. താജുദ്ദീൻ, ഹബീബ്‌സേട്ട്, ലീലാകൃഷ്ണൻ, കെ.ബി. ഷഹാൽ, മുണ്ടയ്ക്കൽ സുരേഷ്ബാബു, പൊന്നമ്മ മഹേശ്വരൻ, ബ്രിജിറ്റ്, ജലജ, ഉദയ തുളസീധരൻ, മാത്യൂസ് എന്നിവർ നേതൃത്വം നൽകി.