അഞ്ചൽ: ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ പഞ്ചായത്തുതല ഉദ്ഘാടനം ആയൂർ ആയുർവ്വേദ ആശുപത്രിയിൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി. രവീന്ദ്രനാഥ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജ്യോതി വിശ്വനാഥ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജി.എസ്. അജയകുമാർ, വാർഡ് മെമ്പർ തങ്കമണി, ആയുർവ്വേദ ആശുപത്രി സി.എം.ഒ ഡോ. ശ്യാമകൃഷ്ണൻ, വ്യാപാരി വ്യവസായി പ്രതിനിധികൾ പ്രസാദ് കോടിയാട്ട്, ഷുക്കൂർ തോട്ടിൻകര, ഹോസ്പിറ്റൽ വികസന സമിതി അംഗങ്ങളായ കുണ്ടൂർ പ്രഭാകരൻപിള്ള, ഉണ്ണിക്കൃഷ്ണപിള്ള, ഹുസൈൻ എന്നിവർ പങ്കെടുത്തു.