plr

പുനലൂർ: തമിഴ്നാട്ടിൽ നിന്ന് കാറിൽ കടത്തിക്കൊണ്ടുവന്ന നാലുലക്ഷം രൂപയുടെ ലഹരിവസ്തുക്കളുമായി സ്പിരിറ്റ് കടത്തുകേസിലെ പ്രതി പിടിയിൽ. അടൂർ നെല്ലിമുകൾ സ്വദേശി ജയകുമാറിനെയാണ് പത്തനാപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബെന്നി ജോർജ്ജിന്റെ നേതൃത്വത്തിൽ പിടികൂടിയത്. കുന്നിക്കോട് വാഹന പരിശോധനയിലാണ് മാരുതി കാറിൽ കൊണ്ടുവന്ന ലഹരി വസ്തുക്കളുമായി ഇയാൾ പിടിയിലായത്. തമിഴ്നാട്ടിൽ നിന്നും 1.5 ലക്ഷം രൂപയ്ക്കാണ് പ്രതി ഇത് വാങ്ങിയത്. ആഴ്ചയിൽ രണ്ട് ദിവസം വീതം ലഹരി വസ്തുകൾ കേരളത്തിൽ എത്തിച്ച് വിൽപ്പന നടത്തറുണ്ടെന്ന് ഇയാൾ വെളിപ്പെടുത്തി.