കരുനാഗപ്പള്ളി : എസ്.എഫ്.ഐ ജില്ലാ സമ്മേളനം ജൂൺ ആദ്യ വാരം കരുനാഗപ്പള്ളിയിൽ നടക്കും. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. കരുനാഗപ്പള്ളി ടൗൺ ഹാളിൽ സംഘടിപ്പിച്ച സ്വാഗതസംഘ രൂപീകരണയോഗം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടി ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അസ്മൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആദർശ് എം. സജി, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.ആർ. വസന്തൻ, ഡി. എബ്രഹാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, സി.പി.എം ഏരിയാ സെക്രട്ടറി പി.കെ. ബാലചന്ദ്രൻ, സി.ആർ. മധു, ജെ. ഹരിലാൽ, ജെ.പി. ജയലാൽ, ആർ.കെ. ദീപ, വസന്ത രമേശ്, കെ.ജി. കനകം, ടി.ആർ. ശ്രീനാഥ്, എസ്. സന്ദീപ് ലാൽ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി എസ്. സുദേവൻ, സൂസൻ കോടി, സി. രാധാമണി, എം. ശോഭന (രക്ഷാധികാരികൾ), പി.ആർ. വസന്തൻ (ചെയർമാൻ), പി.കെ. ബാലചന്ദ്രൻ, സി.ആർ. മധു, ജെ. ഹരിലാൽ, ജെ.പി. ജയലാൽ (വൈസ് ചെയർമാൻമാർ), എസ്. സന്ദീപ് ലാൽ (ജനറൽ കൺവീനർ) പി.കെ. ജയപ്രകാശ്, ക്ലാപ്പന സുരേഷ്, ബി.എ. ബ്രിജിത്ത്, വസന്ത രമേശ്, ടി.ആർ. ശ്രീനാഥ്, അമൽ സുരേഷ്, അപൂർവ (ജോയിന്റ് കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.