കരുനാഗപ്പള്ളി: ഐ.എൻ.എൽ കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇബ്രാഹിം സുലൈമാൻ സേഠ് അനുസ്മരണവും ഇഫ്ത്താർ വിരുന്നും സംഘടിപ്പിച്ചു. ചങ്ങൻകുളങ്ങര അർഹനാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അബ്ദുൽ സലാം അൽഹന അദ്ധ്യക്ഷത വഹിച്ചു. ഹജ്ജ് കമ്മിറ്റി മുൻ ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി റംസാൻ സന്ദേശം നൽകി. തുടർന്ന് നടന്ന മതനിരപേക്ഷ സംഗമത്തിലും ഇഫ്ത്താർ സംഗമത്തിലും ആർ. രാമചന്ദ്രൻ എം.എൽ.എ, നഗരസഭാ ചെയർപേഴ്സൺ എം. ശോഭന, വൈസ് ചെയർമാൻ ആർ. രവീന്ദ്രൻപിള്ള, താലൂക്ക് ജമാഅത്ത് യൂണിയൻ പ്രസിഡന്റ് വലിയത്ത് ഇബ്രാഹിംകുട്ടി, അഡ്വ കെ.പി. മുഹമ്മദ്, ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി പുനലൂർ ജലീൽ, സി.പി.എം ഏരിയാ സെക്രട്ടറി പി.കെ. ബാലചന്ദ്രൻ, എ.ഐ.സി.സി അംഗം സി.ആർ. മഹേഷ്, അനിൽ എസ്. കല്ലേലിഭാഗം, എം. അൻസാർ, ബി. ഗോപൻ, അയ്യാണിക്കൽ മജീദ് തുടങ്ങിയവർ പങ്കെടുത്തു.