police
വയോജന സംരക്ഷണ സമിതിയുടെയും ജനമൈത്രി പൊലിസിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച വയോജന കൂട്ടായ്മയും, മെഡിക്കൽ ക്യാമ്പും പുനലൂർ എസ്.ഐ ഷൈജു ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: പുനലൂർ ജനമൈത്രി പൊലീസിന്റെയും വയോജന സംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ സൗജ്യ മെഡിക്കൽ ക്യാമ്പും വജോയന കൂട്ടായ്മയും സംഘടിപ്പിച്ചു. പുനലൂർ എസ്.ഐ ഷൈജു ഉദ്ഘാടനം ചെയ്തു. വയോജനകൂട്ടായ്മ പ്രസിഡന്റ് എൻ. ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. പുനലൂർ സെന്റ് തോമസ് ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടറും വയോജന സമിതി കൂട്ടായ്മ ചെയർമാനുമായ ഡോ.കെ.ടി. തോമസ് മുഖ്യപ്രഭാഷണം നടത്തി. ലീല ബാലചന്ദ്രൻ, ഡോക്ടർമാരായ ഷേർളി ശങ്കർ, ജോയി ബാബു, വി. ജോർജ്ജ്കുട്ടി, വത്സല, കുട്ടിയമ്മ കുഞ്ഞപ്പി തുടങ്ങിയവർ സംസാരിച്ചു. സർവീസിൽ നിന്നും വിരമിക്കുന്ന മുൻ പൊലീസ് സി.ആർ.ഒ എൻ.ശശിധരനെ പൊന്നാട അണിയിച്ച് ആദരിച്ചു. കേൾവിക്കുറവുളളവർക്ക് വേണ്ടിയുള്ള മെഡിക്കൽ ക്യാമ്പും നടന്നു.