പത്തനാപുരം: വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം വന്ന് ടാക്സി ഡ്രൈവർ മരിച്ചു.പാതിരിക്കൽ പാലമൂട്ടിൽ നിഷ മൻസിലിൽ പൊന്നപ്പ റാവുത്തറാണ് (പൊന്നപ്പൻ - 68) മരിച്ചത്.ഉച്ചയ്ക്ക് പത്തനാപുരം ഠൗൺ ജുമാ മസ്ജിദ് പള്ളിയിൽ പ്രാർത്ഥന കഴിഞ്ഞ് മടങ്ങവേയായിരുന്നു സംഭവം. വാഹനം സെൻട്രൽ ജംഗ്ഷനിലെ പാതയോരത്ത് അപകടം വരുത്താതെ നിർത്തിയിട്ടു. സീറ്റിലേക്ക് കുഴഞ്ഞുവീണ നിലയിൽ വഴിയാത്രക്കാരാണ് കണ്ടത്. പത്തനാപുരം സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വർഷങ്ങളായി പത്തനാപുരം ടാക്സി സ്റ്റാൻഡിലെ ഡ്രൈവറായിരുന്നു.ഖബറടക്കം പത്തനാപുരം ടൗൺ മുസ്ലീം ജമാ അത്ത് ഖബർസ്ഥാനിൽ നടന്നു.തങ്കമണിയാണ് ഭാര്യ.മക്കൾ: നിഷ,നിസാം,നിഷാദ്.