photo
ഭീകരതയ്ക്കെതിരെ ഹിന്ദു ഐക്യവേദി കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച പ്രകടനം

കരുനാഗപ്പള്ളി: കേരളത്തിൽ വർദ്ധിച്ച് വരുന്ന ഭീകരതയ്ക്കെതിരെ ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളിയിൽ ജനജാഗ്രതാ സദസ് സംഘടിപ്പിച്ചു. കരുനാഗപ്പള്ളി മുനിസിപ്പൽ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പരിപാടി ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദർശനൻ ഉദ്ഘാടനം ചെയ്തു. ഓച്ചിറ രവികുമാർ അദ്ധ്യക്ഷത വഹിച്ചു.കേരളത്തിൽ ഭീകരത വളർത്തുന്നതിൽ സംസ്ഥാന സർക്കാർ കലവറ ഇല്ലാത്ത സഹായമാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആർ.എസ്.എസ് കാര്യദർശി വത്സൻ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. കെ. അപ്പുക്കുട്ടൻ, ജി. ഗോപിനാഥ്, പ്രസന്നകുമാരി, വാസുദേവൻനായർ, ഓമനക്കുട്ടൻ, വി. രവികുമാർ എന്നിവർ പ്രസംഗിച്ചു.