photo
എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ ഭീകരതയ്ക്കെതിരെ സംഘടിപ്പിച്ച ചടങ്ങിൽ യൂണിയൻ സെക്രട്ടറി എ.സോമരാജൻ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുന്നു. യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ സമീപം

കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം 116-ാമത് സ്ഥാപക വാർഷികത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി യൂണിയനിൽ ഭീകരതയ്ക്കെതിരെ പ്രതിജ്ഞ എടുത്തു. യൂണിയൻ സെക്രട്ടറി എ. സോമരാജൻ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശാനുസരണമാണ് ഇന്നലെ രാവിലെ യൂണിയൻ ആസ്ഥാനത്തെ ഗുരുദേവ പ്രതിമക്ക് മുന്നിൽ ദൃഢപ്രതിജ്ഞ എടുത്തത്.

ഭീകരതയെ ചെറുക്കാൻ ഏറ്റവും പറ്റിയ ആയുധം ഗുരുദേവ ദർശനങ്ങളാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത യൂണിയൻ സെക്രട്ടറി എ.സോമരാജൻ പറഞ്ഞു. ഗുരുദേവ ദർശനങ്ങൾ സമൂഹത്തിന്റെ താഴെത്തട്ടിൽ എത്തിക്കാൻ ശ്രീനാരായണ പ്രസ്ഥാനങ്ങൾ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എസ്. ശേഭനൻ, പ്രേമചന്ദ്രൻ കാഞ്ഞിരക്കാട്ട്, കള്ളേത്ത് ഗോപി, ക്ലാപ്പന ഷിബു, കമലൻ, കെ.പി. രാജൻ, വനിതാ സംഘം സെക്രട്ടറി മധുകുമാരി എന്നിവർ പ്രസംഗിച്ചു.