al
ആറ്റുവാശേരി എ.പി.രാമകൃഷ്ണൻ പബ്ലിക് ലൈബ്രറി വാർഷികം വിജയകുമാരി ഒ. മാധവൻ ഉദ്ഘാടനം ചെയ്യുന്നു

പുത്തൂർ: ആറ്റുവാശേരി എ.പി. രാമകൃഷ്ണൻ പബ്ലിക് ലൈബ്രറി റിസർച്ച് സെന്ററിന്റെ വാർഷികാഘോഷം വിജയകുമാരി ഒ. മാധവൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ആറ്റുവാശേരി തുളസീധരൻ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി നാടകവേദി രംഗകലയുടെ ഉദ്ഘാടനം ഹാസ്യ കലാകാരൻ ശിവമുരളിയും സുകന്യ പദ്ധതി ധനസഹായവിതരണം കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. സരസ്വതിയും നിർവഹിച്ചു.

രംഗകലയുടെ അണിയറ പ്രവർത്തകരെ ജില്ലാ പഞ്ചായത്തംഗം ആർ. രശ്മി ആദരിച്ചു. ചലച്ചിത്ര ഹ്രസ്വചിത്ര പ്രവർത്തകരെ ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം ആർ.രാജൻ ബോധിയും വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിവരെ ബ്ലോക്ക് പഞ്ചായത്ത് അംഗം വസന്തകുമാരിയും അനുമോദിച്ചു. കലാപ്രതിഭകൾക്ക് വാർഡംഗം പി. ജയകുമാരിയമ്മ പുരസ്‌കാരങ്ങൾ നൽകി. പഠനോപകരണ വിതരണം ബി. പ്രദീപ് കുമാർ നിർവഹിച്ചു. രാമചന്ദ്രൻ ആറ്റുവാശേരി, വി. രാഹുൽ, സുരേന്ദ്രൻ പിള്ള, ജി. ഗോപിക, എ. അനന്ദു, അഖിൽ, ശിവജിത്ത്, ഹരികൃഷ്ണൻ, എസ്.കെ. വിശാഖ് തുടങ്ങിയവർ സംസാരിച്ചു.