axident
പൂയപ്പള്ളിയിൽ പാറ കയ​റ്റിവന്ന ലോറി മറിഞ്ഞ നിലയിൽ

ഓയൂർ: പൂയപ്പള്ളിയ്ക്ക് സമീപം പാറ കയ​റ്റിവന്ന ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു.

മുട്ടക്കാവ് കണ്ണൻ ഗ്രാനൈ​റ്റ് ഇൻഡസ്ട്രീസിന്റെ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ലോറി ഡ്രൈവർ മുട്ടയ്ക്കാവ് സ്വദേശി ഹക്കീമും ക്ലീനറും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. റോഡിന്റെ മദ്ധ്യഭാഗത്ത് നിറുത്തിയിട്ടിരുന്ന കാറിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണംവിട്ട ലോറി റോഡിലേക്ക് മറിയുകയായിരുന്നു.