photo
കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച വിജയോത്സവം കുടുംബശ്രീ മിഷൻ ഡയറക്ടർ എസ്.ഹരികിഷോർ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: പഠന കാര്യത്തിൽ കുട്ടികളെ അവരുടെ ഇഷ്ടങ്ങളിലേക്ക് തിരിച്ചുവിടാൻ രക്ഷാകർത്താക്കൾ തയ്യാറാകണമെന്ന് കുടുംബശ്രീ മിഷൻ ഡയറക്ടർ എസ്. ഹരികിഷോർ പറഞ്ഞു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കാൻ കരുനാഗപ്പള്ളി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ മാനേജ്മെന്റ് കമ്മിറ്റി സംഘടിപ്പിച്ച വിജയോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ കുട്ടികളും അവർക്ക് താൽപ്പര്യമുള്ള മേഖലയിലേക്ക് ചെറുപ്പത്തിലേ തിരിഞ്ഞാൽ മികവിലേക്ക് ഉയരാൻ കഴിയും. പരാജയങ്ങളെ ഭയക്കരുതെന്നും സ്വന്തം ആഗ്രഹങ്ങൾ സാക്ഷാത്ക്കരിക്കാൻ ധൈര്യമുള്ളവരാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പൊതുവിദ്യാഭ്യാസ ഡയറക്ടർ ജെസി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. ആർ. രാമചന്ദ്രൻ എം.എൽ.എ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്. ശ്രീകല, ജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ്. സന്തോഷ് കുമാർ, സാമൂഹ്യക്ഷേമ ബോർഡ് ചെയർപേഴ്സൺ സൂസൻ കോടി, കാപ്പെക്സ് ചെയർമാൻ പി.ആർ. വസന്തൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, നഗരസഭാ അദ്ധ്യക്ഷ എം. ശോഭന, പ്രിൻസിപ്പൽ ബിന്ദു ആർ. ശേഖർ, ഹെഡ്മിസ്ട്രസുമാരായ മേരി ടി. അലക്സ്, ലീലാമണി, എൽ. ശ്രീലത തുടങ്ങിയവർ‌ പ്രസംഗിച്ചു. പരിപാടിയോടനുബന്ധിച്ച് കുട്ടികളുടെ കലാ പരിപാടികളും അരങ്ങേറി.