ajayan-58

അഞ്ചൽ: ഹിന്ദു ഐക്യവേദി കൊല്ലം മുൻ ജില്ലാ സെക്രട്ടറിയും അഞ്ചലിലെ സംഘപരിവാർ പ്രസ്ഥാനങ്ങളുടെ നേതാവുമായിരുന്ന അഗസ്ത്യക്കോട് ലക്ഷ്മി വിലാസത്തിൽ എം.കെ അജയൻ (58) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ആർ.എസ്.എസ് അഞ്ചൽ മണ്ഡൽ കാര്യവാഹ്, ഖണ്ഡ് ശാരീരിക് ശിക്ഷൺ പ്രമുഖ്,ബി.ജെ.പി പുനലൂർ നിയോജക മണ്ഡലം പ്രസിഡന്റ് ,ജില്ലാ ട്രഷറർ,ജില്ലാ കമ്മിറ്റി അംഗം,ബി.എം.എസ് കൊട്ടാരക്കര മേഖലാ സെക്രട്ടറി, അഗസ്ത്യക്കോട് മഹാദേവർ ക്ഷേത്രം സെക്രട്ടറി,എസ്‌.എൻ.ഡി.പി യോഗം ശാഖാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഹിന്ദു ഐക്യവേദി ജില്ലാ സമിതി അംഗമായിരുന്നു. ദീർഘകാലമായി രോഗബാധിതനായിരുന്നു. ഭാര്യ: ശുഭ .മകൻ: അഭിഷേക്.