ഓച്ചിറ: വവ്വാക്കാവ്-പാവുമ്പ റോഡ് നിർമ്മാണത്തിലെ മെല്ലെപ്പോക്കിലും കരാറുകാരന്റെ അനാസ്ഥയിലും പ്രതിഷേധിച്ച് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഓച്ചിറ പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എൻജിനിയറെ ഉപരോധിച്ചു. തഴവ ഗ്രാമപഞ്ചായത്തംഗം സലീം അമ്പീത്തറ, മുൻ അംഗം ഡി.എ. ബ്രഹാം, കൂടത്ര ശ്രീകുമാർ, ജി.എൻ. രാജൻ, മോഹനൻപിള്ള, ദിലീപ്, സജി തുടങ്ങിയവർ നേതൃത്വം നൽകി. റോഡ് വെട്ടിപ്പൊളിച്ചിട്ടിട്ട് നാലുമാസം ആയെന്നും പണി അനന്തമായി നീളുന്നതിനാൽ ജനങ്ങൾ ദുരിതത്തിലാണെന്നും ജനപ്രതിനിധികൾ ചൂണ്ടികാട്ടി. എത്രയും പെട്ടെന്ന് റോഡ് നിർമ്മാണം പൂർത്തായാക്കാമെന്ന് ഉറപ്പുലഭിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.