lory
പുനലൂർ-പത്തനാപുരം പാതയോരത്തെ മുക്കടവിൽ വീട്ടിനുളളിലേക്ക് ഇടിച്ച് കയറിയ കണ്ടെയ്നർ ലോറി

പുനലൂർ:പുനലൂർ-പത്തനാപുരം പാതയോരത്തെ മുക്കടവിൽ ആൾത്താമസമില്ലാത്ത വീട്ടിനുളളിലേക്ക് കണ്ടെയ്നർ ലോറി ഇടിച്ചുകയറി വീടിന്റെ മുൻ ഭാഗം തകർന്നു.മുക്കടവ് ഭഗവതി വിലാസത്തിൽ ഉണ്ണികൃഷ്ണന്റെ പഴയ വീട്ടിലേക്കാണ് നിയന്ത്രണം വിട്ടെത്തിയ ലോറി ഇടിച്ചുകയറിയത്. ഇന്നലെ രാവിലെ 11മണിയോടെയായിരുന്നു സംഭവം. അടൂർ ഭാഗത്ത് കശുവണ്ടി ഇറക്കിയ ശേഷം തമിഴ്നാട്ടിലേക്ക് മടങ്ങുകയായിരുന്നു ലോറി. മുക്കടവിലെ കൊടുംവളവിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായത്. സംഭവം അറിഞ്ഞെത്തിയ നാട്ടുകാരെ കണ്ട ഡ്രൈവർ ഓടി രക്ഷപെട്ടു.