ഓച്ചിറ: വാഹനത്തിന്റെ ഫിനാൻസ് തുക അടച്ചത് ബാങ്ക് അക്കൗണ്ടിൽ നിന്ന് കാണാതായ സംഭവത്തിൽ അധികൃതർ നിരുത്തരവാദപരമായി പ്രതികരിച്ചുവെന്ന് ആരോപിച്ച് എസ്.ബി.ഐ ക്ളാപ്പന ശാഖയുടെ മുന്നിലേക്ക് ഡി.വൈ.എഫ്.ഐ പ്രതിഷേധം. ഓട്ടോഡ്രൈവറായ ആലുംപീടിക സ്വദേശി രഞ്ജിത് ഭവനത്തിൽ രഞ്ജിത്ത് അടച്ച 12000 രൂപയാണ് അക്കൗണ്ടിൽ നിന്ന് കാണതായത്.
ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി അസർ ക്ലാപ്പന, ജില്ലാ കമ്മിറ്റി അംഗം ജ്യോതിശ്രീ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. മാർച്ച് സി.പി.എം ലോക്കൽ കമ്മിറ്റി അംഗം പിജെ. കുഞ്ഞിച്ചന്തു ഉദ്ഘാടനം ചെയ്തു. പരാതി നൽകുവാൻ ബാങ്കിലെത്തിയ രഞ്ജിത്തിനോട് അധികൃതർ അപമര്യാദയായാണ് പെരുമാറിയതെന്നും ഉപഭോക്താക്കളോട് അധികൃതർ സ്ഥിരമായി ഇങ്ങനെയാണ് പെരുമാറുന്നതെന്നും നേതാക്കൾ അരോപിച്ചു.