കരുനാഗപ്പള്ളി: കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ കമ്പ്യൂട്ടർ പഠനകേന്ദ്രം തൊടിയൂർ പ്ലാവിള ജംഗ്ഷനിൽ പ്രവർത്തനം ആരംഭിച്ചു.കാപ്പെക്സ് ചെയർമാൻ പി.ആർ. വസന്തൻ ഉദ്ഘാടനം ചെയ്തു. റൂട്രോണിക്സ് വൈസ് ചെയർമാൻ ഡി. വിജയൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ജി. രാജൻ, റൂട്രോണിക്സ് എം.ഡി പത്മകുമാർ, പി.കെ. ബാലചന്ദ്രൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ദേവിഅമ്മ, സ്ഥിരംസമിതി അദ്ധ്യക്ഷൻ നാസർ പാട്ടക്കണ്ടത്തിൽ, ജെ. ജയകൃഷ്ണപിള്ള, ടി. തങ്കച്ചൻ, ടി. രാജീവ്, കെ.എം. ലീല, എസ്. വസന്തകുമാരി, രമണി, സി. സുധർമ്മ തുടങ്ങിയവർ സംസാരിച്ചു.
കരുനാഗപ്പള്ളി ഇലക്ട്രോണിക്സ് ഇൻഡസ്ട്രിയൽ സഹകരണ സംഘത്തിന്റെ നേതൃത്വത്തിലാണ് കമ്പ്യൂട്ടർ പഠനകേന്ദ്രത്തിൽ ഐ.ടി കോഴ്സുകൾ ആരംഭിക്കുന്നത്. പട്ടികജാതി വിദ്യാർത്ഥികൾക്ക് സൗജന്യ പ്രവേശനവും മറ്റു വിഭാഗത്തിന് 40 ശതമാനം ഫീസിളവും നൽകിയാണ് പി.എസ്.സി അംഗീകൃത കോഴ്സുകൾ നടത്തുന്നത്.