road
തടിക്കാട് -പൊലിക്കോട് റോഡിൽ ഇടയം ഭാഗത്ത് കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി റോഡിൽ എടുത്ത കുഴി

അഞ്ചൽ: ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിന്റെ പേരിൽ പൊലിക്കോട്-തടിക്കാട് റോഡിലെ ടാറിംഗ് തടസപ്പെടുത്തിയതായി പരാതി. ഇടയം ചെറുവാളൂർ കോളനിയിലേക്ക് കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിന്റെ പേരിലാണ് ടാറിംഗ് തടസപ്പെടുത്തിയത്. പൈപ്പുകൾ സ്ഥാപിച്ചെങ്കിലും റോഡിലെ കുഴി മൂടാൻ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല.

പൊതുമരാമത്ത് വകുപ്പ് അസി. എ‌ൻജിനിയർ ഭാമ ജപ്പാൻ കുടിവെള്ള പദ്ധതി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടെങ്കിലും തടസം മാറ്റുന്നതിന് നടപടിയുണ്ടായില്ല. ഇതുമൂലം ടാറിംഗ് പണികൾ മണിക്കൂറുകളോളം നിറുത്തിവയ്ക്കേണ്ടി വന്നു. ഒരുമണിക്കൂറിനകം കുഴിയെടുപ്പ് പൂർത്തിയാക്കാമെന്ന് പൊതുമാരാമത്ത് ഉദ്യോഗസ്ഥർക്ക് ഉറപ്പ് നൽകിയ ശേഷമാണ് ജോലികൾ ആരംഭിച്ചതെങ്കിലും പിന്നീട് ഉദ്യോഗസ്ഥർ വാക്ക് മാറ്റുകയും ടാറിംഗ് നടത്തുന്നതിന് തടസം നിൽക്കുകയും ആയിരുന്നുവെന്ന് പൊതുമരാമത്ത് അസി. എൻജിനിയർ പറഞ്ഞു.