anzari-39

പത്തനാപുരം: പത്രവിതരണത്തിനിടെ ജനയുഗം ഏജന്റ് ഹൃദയാഘാതം മൂലം നിര്യാതനായി. കുണ്ടയം മൂലക്കട താഹാ മൻസിലിൽ ബി. അൻസാരിയാണ് (39) മരിച്ചത്. ഇന്നലെ പുലർച്ചെ 5.45ഓടെ പത്തനാപുരം നഗരമധ്യത്തിലായിരുന്നു സംഭവം. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വകാര്യ ടാക്സി ഡ്രൈവറായ അൻസാരി സി.പി.ഐ മൂലക്കട ബ്രാഞ്ച് സെക്രട്ടറി, ലോക്കൽ കമ്മറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിക്കുകയായിരുന്നു. ബഷീർ സുബൈദ ദമ്പതികളുടെ മകനാണ്. നെഫിയാണ് ഭാര്യ. കബറടക്കം ഉച്ചയ്ക്ക് 3 മണിക്ക് മഞ്ചള്ളൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടന്നു.