paravur
കേരളാ സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് പരവൂർ യൂണിറ്റ് പുതുതായി പണി കഴിപ്പിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം റിട്ട. ബ്രിഗേഡിയർ ജി. ആനന്ദക്കുട്ടൻ നിർവ്വഹിക്കുന്നു

പരവൂർ: കേരളാ സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് പരവൂർ യൂണിറ്റ് കോട്ടപ്പുറം കളിയിൽ അന്നപൂർണേശ്വരി ക്ഷേത്രത്തിന് സമീപം പുതുതായി പണി കഴിപ്പിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം റിട്ട. ബ്രിഗേഡിയർ ജി. ആനന്ദക്കുട്ടൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന കുടുംബസംഗമത്തിന് യൂണിറ്റ് പ്രസിഡന്റ് വി.ജി. നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ആർ.ജി. പിള്ള, സംസ്ഥാന ട്രഷറർ പി. സതീഷ് ചന്ദ്രൻ, വാർഡ് കൗൺസിലർ സ്വർണ്ണമ്മ സുരേഷ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ നെട്ടറ കുടുംബാംഗം പരേതനായ വിമുക്തഭടൻ ജെ. ശശിരൻപിള്ളയുടെ ഫോട്ടോ അനാച്ഛാദന കർമ്മം സ്വർണ്ണമ്മ സുരേഷ് നിർവഹിച്ചു.