കരുനാഗപ്പള്ളി: ലാലാജി ഗ്രന്ഥശാലയിൽ രണ്ട് ദിവസം നീണ്ട് നിന്ന കുട്ടികളുടെ അവധിക്കാല കൂട്ടായ്മയ്ക്ക് ഇന്ന് സമാപനം. ഇന്നലെ രാവിലെ ഗ്രന്ഥശാലാ ഒാഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സഹവാസ ക്യാമ്പിന്റെ ഉദ്ഘാടനം കവി സാം മാത്യു നിർവഹിച്ചു. ചടങ്ങിൽ ഗ്രന്ഥശാലാ പ്രസിഡന്റ് പ്രൊഫ. കെ.ആർ. നീലകണ്ഠപ്പിള്ള അദ്ധ്യക്ഷത വഹിച്ചു, സെക്രട്ടറി ജി. സുന്ദരേശൻ, കെ. അശോകൻ, കോടിയാട്ട് രാമചന്ദ്രൻപിള്ള, എ. നിർമ്മലാദേവി, കെ. കൃഷ്ണകുമാർ, ആർ. രവി, മുനമ്പത്ത് ഷിഹാബ്, ശ്രീധരൻ ആയിരത്തിൽ, കെ.ജെ. നിസാർ, വിനോദ്, അബ്ദുൽ ജലീൽ, വർഗ്ഗീസ് മാത്യു, പ്രൊഫ. നിസാർ കാത്തുങ്ങൽ, ബി.സജീവ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് നടത്തിയ ചിത്ര രചനയ്ക്ക് പാർത്ഥസാരഥി വർമ്മ നേതൃത്വം നൽകി. ഉച്ചയ്ക്ക് ശേഷം നടന്ന അരങ്ങിൽ ആലാപനം എന്ന പരിപാടിക്ക് ജയകൃഷ്ണൻ നേതൃത്വം നൽകി. ഇന്ന് രാവിലെ 10 മണിക്ക് ജീവലോകത്തെ നാഗവൈവിദ്ധ്യം എന്ന വിഷയത്തിൽ വാവാ സുരേഷ് ക്ലാസ് എടുക്കുന്നതോടെ പരിപാടിക്ക് തുടക്കമാകും. വൈകിട്ട് 3 ന് ആരംഭിക്കുന്ന സമാപനസമ്മേളനം നഗരസഭാ ചെയർപേഴ്സൺ എം. ശോഭന ഉദ്ഘാടനം ചെയ്യും.