bharadhan-87

കുന്നത്തൂർ: സ്കൂട്ടറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വൃദ്ധൻ മരിച്ചു. ആയിക്കുന്നം പായിക്കാട്ട് പുത്തൻവീട്ടിൽ ഭരതനാണ് (87) മരിച്ചത്. കഴിഞ്ഞ 15 ന് രാവിലെ 7ന് ഭരണിക്കാവ് കാർഷിക വികസന ബാങ്കിന് സമീപമായിരുന്നു അപകടം. ബന്ധുവിനോടൊപ്പം ക്ഷേത്ര ദർശനത്തിനു പോവുകയായിരുന്ന ഭരതൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ബൈക്ക് ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ ഭരതന്റെ തലയിൽ ഗുരുതരമായി പരിക്കേറ്റു. കൊല്ലത്തെ സ്വകാര്യ ആശുത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു.

സ്കൂട്ടർ ഓടിച്ചിരുന്ന ബന്ധുവിനും പരിക്കേറ്റു. സംസ്കാരം നാളെ രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിര. മക്കൾ: രമാദേവി, രേണുകാദേവി, ഗിരിജ, ഷീല, സുരേഷ്, പരേതനായ രമേശ്. മരുമക്കൾ: ഗീതാ രമേശ്, സുകുമാരൻ, മുരളീധരൻ, രംഗൻ, രാഖി, പരേതനായ രവീന്ദ്രൻ.