ഓയൂർ: അമിതമായി ഗുളിക കഴിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മീയന മുളമുക്കിൽ വാടകയ്ക്ക് താമസിക്കുന്ന വെളിനല്ലൂർ വായനശാല ജംഗ്ഷനിൽ ഗീതാ വിലാസത്തിൽ സജീവന്റെയും അനിതകുമാരിയുടെയും മകൾ അശ്വതി എസ്. നായരാണ് (21) മരിച്ചത്. കഴിഞ്ഞ 16ന് രാത്രിയിൽ അമിതമായി ഗുളിക കഴിച്ച അശ്വതിയെ 17ന് രാവിലെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ 1ന് മരിച്ചു. പൂയപ്പള്ളി സി.ഐയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.