dyfi
ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ആരംഭിച്ച മഴക്കാല പൂർവ ശുചീകരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കലയനാട്ട് ജില്ലാ സെക്രട്ടറി എസ്.ആർ.അരുൺ ബാബു നിർവഹിക്കുന്നു

പുനലൂർ: ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിലുളള മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ജില്ലാ തല ഉദ്ഘാടനം കലയനാട് ഗ്രേസിംഗ് ബ്ലോക്ക് ഗവ. എൽ.പി സ്കൂളിൽ നടന്നു. സ്കൂൾ പരിസരം, കിണർ, ക്ലാസ് മുറികൾ, ഇരിപ്പിടങ്ങൾ തുടങ്ങിയവയെല്ലാം പ്രവർത്തകർ വൃത്തിയാക്കി. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ആർ. അരുൺബാബു ശുചീകരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡന്റ് ടി. അൻസർ അദ്ധ്യക്ഷത വഹിച്ചു. സി.പി. എം പുനലൂർ ഏരിയാ കമ്മിറ്റി അംഗങ്ങളായ എസ്. രാജേന്ദ്രൻനായർ, അഡ്വ. കെ.എ. ലത്തീഫ്, നഗരസഭാ കൗൺസിലർ പ്രസന്ന കൃഷ്ണൻ, ഡി.വൈ.എഫ്.ഐ പുനലൂർ ബ്ലോക്ക് സെക്രട്ടറി എസ്.എ. രാജേഷ്, സ്കൂൾ പ്രഥമാദ്ധ്യാപിക ശ്രീകല സന്തോഷ്, ഡി. ദിനേശൻ, ശരത്ത് തുടങ്ങിയവർ സംസാരിച്ചു.