കൊല്ലം: പോയ കാലത്തിന്റെ തിളക്കമുള്ള ഓർമ്മകളുമായി എസ്.എൻ വനിതാ കോളേജിലെ പൂർവ അദ്ധ്യാപകർ വീണ്ടും ഒത്തുകൂടി. എസ്.എൻ വനിതാ കോളേജ് റിട്ട. ടീച്ചേഴ്സ് അസോസിയേഷനാണ് കോളേജ് സെമിനാർ ഹാളിൽ സ്നേഹ സംഗമം എന്ന പരിപാടി സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പൽ ഡോ.കെ. അനിരുദ്ധൻ ഉദ്ഘാടനം ചെയ്‌തു. അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ. എസ്.സുലഭ അദ്ധ്യക്ഷത വഹിച്ചു. കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. ടി.വി. രാജു, എസ്.എൻ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. എം. വിശ്വനാഥൻ, ഡോ. കുസുമകുമാരി, അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ. കെ. മായ, സെക്രട്ടറി ഡോ. വി. അനിതകുമാരി തുടങ്ങിയവർ പ്രസംഗിച്ചു. കൂട്ടായ്‌മയുടെ ഭാഗമായി നൃത്തം, ഗാനാലാപനം തുടങ്ങിയ കലാ പരിപാടികളും നടത്തി.