പോർട്ട് കൊല്ലം: എട്ടുവീട്ടിൽ ശാലോം നഗർ 127ൽ പരേതനായ സ്റ്റാൻസിലാസ് എ. നെറ്റൊയുടെ ഭാര്യയും പരേതനായ ഫാ. പോൾ എട്ടുവീട്ടിലിന്റെ അമ്മയുമായ കർമ്മലി (82) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പോർട്ട് കൊല്ലം ശുദ്ധീകരണ മാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: കമിൽ (റിട്ട. സൂപ്രണ്ടന്റ്, കെ.എസ്.ആർ.ടി.സി), ഫിലോമിന (അംഗൻവാടി വർക്കർ), അബ്രഹാം (ഖത്തർ), ഹിലാരിയസ് (എ.എസ്.ഐ പള്ളിത്തോട്ടം പൊലീസ് സ്റ്റേഷൻ), നീംസാ മേരി (എച്ച്.എസ്.എസ്. അദ്ധ്യാപിക ക്രിസ്തുരാജ്). മരുമക്കൾ: ജോൺ ആർതർ, ചാൾസ് ഡാനിയേൽ, മേരി ഹെലൻ (സ്‌പെഷ്യൽ അദ്ധ്യാപിക ബി.ആർ.സി കൊല്ലം), ജെസ്റ്റീന (അദ്ധ്യാപിക വിമല ഹൃദയ എച്ച്.എസ്.എസ്), കാർലോസ് നോർബർട്ട് (അദ്ധ്യാപകൻ എച്ച്.എസ്.എസ് കുലശേഖരപുരം).