ചാത്തന്നൂർ: ദേശീയപാതയിൽ ചാത്തന്നൂർ ജംഗ്ഷനിലെ കുരിശടിയുടെ മതിൽ തകർത്തുകൊണ്ട് നിയന്ത്രണം വിട്ട ലോറി സമീപത്തെ കടയിലേക്ക് ഇടിച്ച് കയറി. അമിതവേഗതയിൽ വന്ന ലോറി ടയർ പഞ്ചറായതിനെ തുടർന്നാണ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച ശേഷം തെരുവ് വിളക്ക് സ്ഥാപിച്ചിരുന്ന പോസ്റ്റ് തകർത്ത് കുരിശിയിലേക്ക് പാഞ്ഞ് കയറിയത്.