കൊല്ലം: നഗരത്തിലെ വഴിയോര കച്ചവടക്കാർക്ക് നിയമപരമായ പരിരക്ഷ നൽകുക, വഴിയോര കച്ചവട തൊഴിലാളി സംരക്ഷണ നിയമം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ നഗരസഭാ ഓഫീസിലേക്ക് മാർച്ച് നടത്തി.
എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.എസ്. ഇന്ദുശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ആർ. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജി. ബാബു, രാജൻ, നൗഷാദ്, ബി. ശങ്കർ തുടങ്ങിയവർ സംസാരിച്ചു. ടി.വി. ടെറൻസ്, എസ്. മിഥുൻ, സുബ്രഹ്മണ്യൻ, സവാദ്, അജ്മീൻ കരുവ, എൻ. ശശിധരൻ, സേവ്യർ, നൗഫൽ, ആനന്ദ്, അഷ്കർ, സജി, റഹിം തുടങ്ങിയവർ സംസാരിച്ചു.