എഴുകോൺ: അഖില കേരള പാണർ സമാജം കൊട്ടാരക്കര ശാഖയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവാർഡും പഠനോപകരണങ്ങളും വിതരണം ചെയ്തു. എ.കെ.പി.എസ് സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ വലഞ്ചുഴി പരിപാടി ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കര ശാഖാ പ്രസിഡന്റ് എം.കെ. ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സുകുമാരൻ മലയാലപ്പുഴ മുഖ്യ പ്രഭാഷണം നടത്തി. റിട്ട. ഡിവൈ.എസ്.പി പി.ഭാർഗവൻ അവാർഡ് വിതരണവും റിട്ട. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ജയശങ്കർ പഠനോപകരണ വിതരണവും നടത്തി. ജില്ലാ സെക്രട്ടറി പന്മന വിശ്വനാഥൻ, കടയ്ക്കോട് വിശ്വംഭരൻ, ജില്ലാ പ്രസിഡന്റ് കണ്ണനല്ലൂർ രാജൻ, ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം ഇരുമ്പനങ്ങാട് ബാബു, നെടുമ്പന ശാഖാ സെക്രട്ടറിയും ചാത്തന്നൂർ പൊലീസ് സി.പിയുമായ രാജമണി സുരേഷ്, വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനിയർ ബി. മോഹനൻ, കെ.പി.എം.എസ് കൊട്ടാരക്കര യൂണിയൻ സെക്രട്ടറി ചിറ്റയം രാമചന്ദ്രൻ, എ.കെ.പി.എസ് സംസ്ഥാന കമ്മിറ്റിയംഗം ഇ.ആർ. സുകു, സുശീല, ജ്യോതികുമാർ എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി സരസമ്മ സ്വാഗതവും ട്രഷറർ വി. ജയൻ നന്ദിയും പറഞ്ഞു.