photo

കുണ്ടറ: ആശുപത്രിമുക്ക് ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് കേടായി ഒരു മാസത്തോളം ജംഗ്ഷൻ ഇരുട്ടിലായിട്ടും അറ്റകുറ്റപ്പണി നടത്താതെ അധികൃതരുടെ അനാസ്ഥ. ആറ് മാസമായി ഒരു ലൈറ്റ് മാത്രം കത്തിയിരുന്നതാണ് ഒരു മാസമായി മുഴുവനായി അണഞ്ഞത്.

ലക്ഷക്കണക്കിന് രൂപ ചെലവിട്ട് സ്ഥാപിച്ച ലൈറ്റ് നന്നാക്കാൻ പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. രാത്രി കടകൾ അടയ്ക്കുന്നതോടെ പ്രദേശം കൂരിരുട്ടിലാവും. രാത്രി വൈകി തിരുവനന്തപുരം മെഡിക്കൽ കോളേജ്, ആർ.സി.സി എന്നിവടങ്ങളിൽ നിന്നും എത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാരാണ് ഏറെ കഷ്ടപ്പെടുന്നത്. പ്രദേശം ഇരുട്ടിലായതോടെ സമൂഹ്യവിരുദ്ധരുടെ ശല്യവും വർധിച്ചതായി പരാതിയുണ്ട്.

 ഹൈമാസ്റ്റ് ലൈറ്റ് നന്നാക്കുന്നതിനുള്ള നടപടികൾ അരഭിച്ചിട്ടുണ്ട്. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ടെൻഡർ ക്ഷണിക്കുന്നതുൾപ്പടെയുള്ള നടപടികളുമായി മുന്നോട്ട്‌ പോകാൻ ബുദ്ധിമുട്ടുണ്ട്. അടിയന്തിരമായി പരിഹാരം കാണും.

സുജാതാ മോഹൻ (ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)