balavedi-
കുട്ടികളുടെ ഉപരിപഠനത്തിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജാഗ്രത കാട്ടണം : എൻ.കെ. പ്രേമചന്ദ്രൻ എം.പി

വെളിയം : നല്ല മാർക്കോടെ വിജയിക്കുന്ന കുട്ടികളുടെ ഉപരിപഠനത്തിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജാഗ്രത കാട്ടണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. വെളിയം മഹാത്മാ ബാലവേദിയുടെ 13-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനവും വെളിയം പഞ്ചായത്തുതല ബാലവേദി സംഗമവും പരുത്തിയറയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെളിയം പഞ്ചായത്തിൽ നിന്ന് എല്ലാ വിഷയങ്ങളിലും ഫുൾ എ പ്ലസ് നേടിയ 50 കുട്ടികളെ ചടങ്ങിൽ വച്ച് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആദരിച്ചു. നൂറുകണക്കിന് കുട്ടികൾ പങ്കെടുത്ത ബാലവേദി സംഗമത്തിൽ സൗജന്യ പഠനോപകരണ വിതരണം മുൻ എം.എൽ.എ എഴുകോൺ നാരായണൻ നിർവഹിച്ചു. കലാകായിക മത്സരങ്ങളിൽ വിജയിച്ചവർക്ക് ഗ്രാമ പഞ്ചായത്തംഗം ഓമനാ ശ്രീധരൻ സമ്മാനങ്ങൾ വിതരണംചെയ്തു. കുട്ടികളുമായി ഉല്ലാസ് കോവൂർ, സുനിൽ വള്ളോന്നി, കോസ്മിക് രാജൻ തുടങ്ങിയവർ സംവദിച്ചു . കായിക മത്സരങ്ങൾ ഡോ. ഉണ്ണിപ്പിള്ള ഉദ്ഘാടനംചെയ്തു. ബാലവേദി പ്രസിഡന്റ് എജിൻ ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബാലവേദി രക്ഷാധികാരി വെളിയം ഉദയകുമാർ, ഭാസി പരുത്തിയറ, എം.എസ്. ബിജു, വി.എസ്. അനീഷ്, രാഗേഷ് ചൂരക്കോട്, അശോകൻ പുതുവീട്, മുട്ടറ ബിജു, കളപ്പില ഹരീന്ദ്രൻ, ശാലിനി മാലയിൽ, ഷാജി ഇലഞ്ഞിവിള, ജെ.കെ. രാജേഷ്, സുബിൻ രാജ്, ഭാസിജ, നവനീത്, അമൽ ജി. ഉദയൻ, ഉമേഷ് വെളിയം, കട്ടയിൽ രാധാകൃഷ്ണ പിള്ള തുടങ്ങിവയവർ പങ്കെടുത്തു.