പാരിപ്പളളി: കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് അധികൃതർ കുടിവെള്ള വിതരണത്തിൽ കാട്ടുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി പഞ്ചായത്ത് വിളിച്ച് ചേർത്ത അടിയന്തിര യോഗം യു.ഡി.എഫ് അംഗങ്ങൾ ബഹിഷ്കരിക്കുകയും പഞ്ചായത്തിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തുകയും ചെയ്തു. പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് മതിയായ തുക വിനിയോഗിച്ച് കുടിവെള്ള വിതരണം ചെയ്യുന്നതിനായി സർക്കാർ അനുമതി വാങ്ങുന്നതിന് പകരം കളക്ടറിന്റെ ഉത്തരവുമായാണ് പഞ്ചായത്ത് പ്രസിഡന്റ് അടിയന്തര കമ്മിറ്റിക്ക് എത്തിയതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
ഒരു മാസത്തേക്ക് തനത് ഫണ്ടിൽ നിന്ന് അഞ്ചര ലക്ഷം രൂപ മാത്രം ചെലവഴിച്ച് കുടിവെള്ള വിതരണം നടത്തണമെന്ന സർക്കാർ ഉത്തരവ് നിലവിലുണ്ട്. കഴിഞ്ഞ ഏപ്രിലിലെ കുടിവെള്ള വിതരണത്തിന് മേയ് മാസത്തെ ഫണ്ട് അടക്കം 11 ലക്ഷം രൂപ ചെലവഴിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും യു.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു. ഇതനുസരിച്ച് ഒരു ദിവസം 18000 രൂപയുടെ കുടിവെള്ള വിതരണം മാത്രമേ നടത്താൻ സാധിക്കുകയുള്ളൂ. നിലവിൽ ഒരു വാഹനത്തിന് 1500 രൂപയാണ് നൽകുന്നത്. 23 വാർഡുകളിലായി ആകെ വിതരണം ചെയ്യാൻ കഴിയുന്നത് 12 ലോഡ് വെള്ളം മാത്രമാണ്. ഒരു ദിവസം രണ്ട് വാർഡുകൾക്കായി ഒരു ലോഡ് വെള്ളം മാത്രമാണ് ലഭിക്കുക.
സർക്കാരിൽ നിന്ന് പ്രത്യേക ഉത്തരവ് വാങ്ങി തനത് ഫണ്ട് ഉപയോഗിച്ച് കുടിവെള്ള വിതരണം നടത്താൻ അധികൃതർ തയ്യാറായില്ലെങ്കിൽ ഉപരോധം ഉൾപ്പെടെയുളള സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ എസ്.എസ്. സിമ്മിലാൽ പറഞ്ഞു. ഗ്രാമ പഞ്ചായത്തംഗങ്ങളായ സജീവ് സജിഗത്തിൽ, ആർ.ഡി. ലാൽ, സന്തോഷ് കുമാർ, സുഭദ്രാമ്മ, വിഷ്ണു, ശാന്തി