congress
ഓച്ചിറ മണ്ഡലംകോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രാജീവ്‌ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം ഡി.സി.സി.സെക്രട്ടറി കെ.കെ.സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.

ഓച്ചിറ: രാജീവ്‌ ഗാന്ധിയുടെ 28ാം രക്തസാക്ഷിത്വ ദിനം ഓച്ചിറ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഓച്ചിറ ടൗണിൽ നടന്ന അനുസ്മരണ യോഗം ഡി.സി.സി ജനറൽസെക്രട്ടറി കെ. കെ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബി. എസ്. വിനോദ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക്‌ പ്രസിഡന്റ്‌ നീലികുളം സദാനന്ദൻ ഭദ്രദീപം തെളിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. രാജേഷ് കുമാർ, ബി. സെവന്തികുമാരി, അൻസാർ എ. മലബാർ, കെ. ബി. ഹരിലാൽ, സന്തോഷ് തണൽ, ബേബി വേണുഗോപാൽ, കയ്യലത്തറ ഹരിദാസ്, എസ്. രാജിനി, എച്ച്. എസ്. ജയ് ഹരി, കെ.എം.കെ. സത്താർ, വിഷ്ണുദേവ് തുടങ്ങിയവർ സംസാരിച്ചു.