navabhzvana
ഓച്ചിറ മഠത്തിൽകാരാണ്മ നവഭാവന ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന ചിത്രരചനാക്യാമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് മഠത്തിൽകാരാണ്മ നവഭാവന ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ അവധിക്കാല ചിത്രരചനാക്യാമ്പും മത്സരവും നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് കയ്യാലത്തറ ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ഓച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേഷ് കുമാർ സമ്മാനദാനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എൻ. കൃഷ്ണകുമാർ, ഗ്രാമ പഞ്ചായത്തംഗം മാളു സതീഷ്, മുൻ ഗ്രാമ പഞ്ചായംഗം ബി.എസ്. വിനോദ്, വി. ഉണ്ണിക്കൃഷ്ണൻ, സതീഷ് പള്ളേമ്പിൽ, കെ. ബ്രഹ്മദാസ് , ജയ് ഹരി കയ്യാലത്തറ എന്നിവർ സംസാരിച്ചു.