thosiyoor
ക്യാപ്റ്റൻ ലക്ഷ്മി ഹെൽത്ത് ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ തൊടിയൂർ പഞ്ചായത്ത്തല കേന്ദ്രം കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: സാന്ത്വന പരിചരണ രംഗത്ത് വേറിട്ട പ്രവർത്തനങ്ങളാൽ ശ്രദ്ധേയമായ ക്യാപ്ടൻ ലക്ഷ്മി ഹെൽത്ത് ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ തൊടിയൂർ പഞ്ചായത്തുതല കേന്ദ്രത്തിന്റെ ഉദ്ഘാടനം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എൻ. ബാലഗോപാൽ മുഴങ്ങോടി പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിന് സമീപം നിർവഹിച്ചു. കല അദ്ധ്യക്ഷത വഹിച്ചു.
കാപ്പക്സ് ചെയർമാൻ പി.ആർ. വസന്തൻ, പാലിയേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കെ.ജി. ശിവപ്രസാദ്, സെക്രട്ടറി കോട്ടയിൽ രാജു, പി.കെ. ജയപ്രകാശ്, നർഷാദ് എന്നിവർ സംസാരിച്ചു. സുരേഷ് പനയ്ക്കൽ സ്വാഗതം പറഞ്ഞു. കിടപ്പ് രോഗികൾക്ക് ഡോക്ടർ, നേഴ്സ് എന്നിവരുടെ സേവനവും ആംബുലൻസ് സൗകര്യവും ലഭ്യമാക്കുന്നതിന് പുറമേ ഔഷധങ്ങളും ഭക്ഷ്യധാന്യക്കിറ്റുകളും സൊസൈറ്റി വഴി വിതരണം ചെയ്തുവരുകയാണ്.