കരുനാഗപ്പള്ളി: കേരളാ വൈകല്യ ഐക്യ അസോസിയേഷന്റെ നേതൃത്വത്തിൽ നിർദ്ധന ഭിന്നശേഷിക്കാർക്കായി റംസാൻ റിലീഫ് കിറ്റ് വിതരണവും സമ്മേളനവും സംഘടിപ്പിച്ചു. പുതുമണ്ണേൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമ്മേളനം കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് എൻ. അജയകുമാർ ഉദ്ഘാടനം ചെയ്തു. റംസാൻ റിലീഫ് കിറ്റുകൾ ജീവകാരുണ്യ പ്രവർത്തകൻ പോച്ചയിൽ നാസർ വിതരണം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അരിന്നല്ലൂർ ജോസ് അദ്ധ്യക്ഷത വഹിച്ചു. കെ.ആർ. സന്തോഷ്ബാബു, ആർ. സുരേന്ദ്രൻ, എസ്. ശ്രീകുമാർ, ശങ്കരനാചാരി, രതീഷ് ആലുംകടവ്, നെല്ലിത്താനത്ത് റഷീദ, ഇബ്രാഹിംകുട്ടി, രേഖ പ്രസന്നൻ, സിനി എസ്. പടപ്പനാൽ , തുഷാര മൈനാഗപ്പള്ളി എന്നിവർ സംസാരിച്ചു