കൊല്ലം: അസീസിയ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആരംഭിച്ച ചൈൽഡ് ഡെവലപ്മെന്റ് സെന്റർ ഡോ. ബാബു ജോർജ്, (ഡയറക്ടർ, ചൈൽഡ് ഡെവലപ്മെന്റ് സെന്റർ, ഗവ.ഒഫ് കേരള) ഉദ്ഘാടനം ചെയ്തു. അത്യാധുനിക സജ്ജീകരണങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തിയ അദ്ദേഹം സർക്കാരിന്റെ ഭാഗത്ത് നിന്നു എല്ലാ സഹായവും വാഗ്ദാനംചെയ്തു. അസീസിയ മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ. അൻസാർ അസീസ്, ഡയറക്ടറും പീഡിയാട്രീഷനുമായ ഡോ. അനസ് അസീസ്, മെഡിക്കൽ ഡയറക്ടർ ഡോ. ബെന്നറ്റ് എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.
കുട്ടികളിലെ വൈകല്യങ്ങൾ കൃത്യസമയത്ത് കണ്ടെത്തി മികച്ച ചികിത്സയിലൂടെ അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ കഴിയും. വിദഗ്ധ പരിശീലനം നേടിയ ഡെവലപ്മെന്റൽ പീഡിയാട്രീഷ്യൻ, സ്പീച്ച് ലാംഗ്വേജ് പാതോളജിസ്റ്റ്, ചൈൽഡ് ഡെവലപ്മെന്റൽ തെറാപ്പിസ്റ്റ്, ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, സ്പെഷ്യൽ എഡ്യൂക്കേറ്റർ തുടങ്ങിയവർ നേതൃത്വം നൽകും. സംസാര വൈകല്യം, ഓട്ടിസം, ബുദ്ധിമാന്ദ്യം, ഉച്ചാരണ ശുദ്ധിക്കുറവ്, പഠന വൈകല്യം, ശബ്ദ വൈകല്യം, വളർച്ചയിലെ മാന്ദ്യം, എ.ഡി. എച്ച്. ഡി, ഡൗൺ സിൻഡ്രം, സെറിബ്രൽ പാഴ്സി, തുടങ്ങിയവയ്ക്കുള്ള ചികിത്സകൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് : 0474 2722222 / 9447677222.