paravur-sajeeb
ഐ.എൻ.ടി.യു.സി യൂണിറ്റുകളുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണവും തൊഴിലാളികളുടെ കുട്ടികളിൽ ഉയർന്ന മാർക്ക് നേടിയ കുട്ടികളെ ആദരിക്കലും പരവൂർ മർച്ചന്റ് അസോസിയേഷൻ ഹാളിൽ വച്ച് കൊല്ലം ജില്ലാ പ്രസിഡന്റ് എ.കെ.ഹഫീസ് ഉദ്‌ഘാടനം ചെയ്യുന്നു

പരവൂർ : പരവൂരിലെ വിവിധ ഐ.എൻ.ടി.യു.സി യൂണിറ്റുകളുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണവും തൊഴിലാളികളുടെ കുട്ടികളിൽ ഉയർന്ന മാർക്ക് നേടിയവരെ ആദരിക്കലും പരവൂർ മർച്ചന്റ് അസോസിയേഷൻ ഹാളിൽ നടന്നു. കൊല്ലം ജില്ലാ പ്രസിഡന്റ് എ.കെ. ഹഫീസ് പരിപാടി ഉദ്‌ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് തെക്കുംഭാഗം ഹാഷിം അദ്ധ്യക്ഷത വഹിച്ചു. എസ്. നാസർ ,മൈലക്കാട് സുനിൽ, പരവൂർ മോഹൻദാസ് ,അഡ്വ. അജിത്ത് , ഹക്കീം , തുളസീധരൻ പിള്ള എന്നിവർ സംസാരിച്ചു. തുടർന്ന് 250 വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പും വിതരണം ചെയ്തു.