sndp

പത്തനാപുരം: എസ്.എൻ.ഡി.പി യോഗം 472-ാം നമ്പർ ആവണീശ്വരം ശാഖയിലെ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയോട് അനുബന്ധിച്ചുള്ള വിഗ്രഹഘോഷയാത്രയ്ക്ക് പത്തനാപുരം യൂണിയൻ ഓഫീസ് അങ്കണത്തിൽ സ്വീകരണം നൽകി. യൂണിയൻ സെക്രട്ടറി ബി. ബിജു വിഗ്രഹത്തിൽ മാലചാർത്തി സ്വീകരിച്ചു. ഡയറക്ടർ ബോർഡ് അംഗം പിറവന്തൂർ ഗോപാലകൃഷ്ണൻ, യൂണിയൻ കൗൺസിലർ റിജു വി. ആമ്പാടി, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുലത പ്രകാശ്, വൈസ് പ്രസിഡന്റ് ഇന്ദിര ഗണേഷ്, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ദീപ ജയൻ, ശശികല ശിവാനന്ദൻ, എ.സി. ലാലി, കൗൺസിലർമാരായ അമ്പിളി ബൈജു, ശ്രീജ സലിം, യൂത്ത്മൂവ്മെന്റ് വൈസ് പ്രസിഡന്റ് എം. മഞ്ചേഷ്, സെക്രട്ടറി ബിനു സുരേന്ദ്രൻ എന്നിവർ ചേർന്ന് ഘോഷയാത്രയെ സ്വീകരിച്ചു. വിവിധ ശാഖാ ഭാരവാഹികളും സ്വീകരണ പരിപാടിയിൽ പങ്കെടുത്തു.