ഓച്ചിറ: കൊറ്റമ്പള്ളി പേരൂർ മാധവൻപിള്ള ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ബാലവേദി കുട്ടികളുടെ അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. 'വിചാര നൗക-2019' എന്ന പേരിൽ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പ് ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. ആർ. വിശ്വനാഥപിള്ള, കെ.ആർ. രാജേഷ്, ഒ. ഗീത എന്നിവർ പ്രസംഗിച്ചു. സി. രാജേന്ദ്രൻ, രാജി ബി. നായർ, ലക്ഷ്മൺ മാധവ്, ഹരീഷ്, വി. വിനോദ്, തൊടിയൂർ രാധാകൃഷ്ണൻ എന്നിവർ ക്യാമ്പ് നയിച്ചു. സമാപന സമ്മേളനം എം. ഗോപാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. എൻ. രാമചന്ദ്രൻപിള്ള, ബി. രൂപ എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തിയ ക്യാമ്പിൽ അൻപതോളം വിദ്യാർത്ഥികൾ പങ്കെടുത്തു.