ശാസ്താംകോട്ട: പ്രൊഫ.ആർ. ഗംഗപ്രസാദ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ശാസ്താംകോട്ടയിൽ പ്രൊഫ. ആർ. ഗംഗപ്രസാദ് അനുസ്മരണ സമ്മേളനവും മികച്ച പരിസ്ഥിതി പ്രവർത്തകയ്ക്കുള്ള അവാർഡ് ദാനവും നടന്നു. മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ ചവറ കെ.എസ്. പിള്ള അദ്ധ്യക്ഷത വഹിച്ചു. മുല്ലക്കര രത്‌നാകരൻ എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തി. പരിസ്ഥിതി പ്രവർത്തക ദയാബായി അവാർഡ് ഏറ്റുവാങ്ങി. ഫൗണ്ടേഷൻ രക്ഷാധികാരി പ്രൊഫ.കെ.പി. ശാരദാമണി അവാർഡ് വിതരണം ചെയ്തു. ഡോ.സി. ഉണ്ണികൃഷ്ണൻ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. ഡോ.പി. കമലാസനൻ, പ്രൊഫ.സി.എം. ഗോപാലകൃഷ്ണൻ നായർ, പ്രൊഫ.കെ. രാഘവൻനായർ, കെ. ശിവശങ്കരൻനായർ എന്നിവർ വിവിധ സഹായങ്ങളും എൻഡോവ്മെന്റുകളും വിതരണം ചെയ്തു. എ. മൻമഥൻ നായർ, പ്രൊഫ.കെ. ചന്ദ്രൻപിള്ള, ആർ.എസ്. അനിൽ, പ്രൊഫ.എസ്. അജയൻ തുടങ്ങിയവർ എന്നിവർ സംസാരിച്ചു.