ശാസ്താംകോട്ട: മലങ്കര ഓർത്തഡോക്‌സ് മർത്തമറിയം വനിതാസമാജത്തിന്റെ ഗ്ലോബൽ കോൺഫറൻസ് ശാസ്താംകോട്ട മൗണ്ട് ഹൊറേബ് ആശ്രമത്തിൽ ആരംഭിച്ചു.ബസേലിയോസ് മാർ തോമ പൗലോസ് ഉദ്ഘാടനം ചെയ്തു.യോഹന്നാൻ മാർ പോളികാർപോസ് അദ്ധ്യക്ഷത വഹിച്ചു. സഖറിയ മാർ അന്തോണിയോസ്, യോഹന്നാൻ മാർ തേവോഡോ റോസ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.
ജനറൽ ഇൻഷ്വറൻസ് കോർപ്പറേഷൻ ഒഫ് ഇൻഡ്യ ചെയർപേഴ്‌സൺ ആലീസ് വൈദ്യൻ മുഖ്യപ്രഭാഷണം നടത്തി. ബിജു ഉമ്മൻ, സോലു കോശി രാജു, റീനകോശി തുടങ്ങിയവർ സംസാരിച്ചു.വിദേശ രാജ്യങ്ങളിൽ നിന്നടക്കം 1400 ഓളം പ്രതിനിധികൾ പങ്കെടുക്കുന്ന കോൺഫറൻസിൽ സെമിനാറുകൾ, ചർച്ചാ ക്ലാസുകൾ, അവാർഡ് ദാനം, വനിതാ പ്രതിനിധി സമ്മേളനം എന്നിവയാണ് നടക്കുന്നത്.