books
പുതിയ അധ്യയന വർഷത്തിൽ സ്കൂളുകളിലേക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ കൊല്ലം സർക്കാർ ഡിപ്പോയിൽ നിന്ന് വാഹനങ്ങളിൽ കയറ്റാനായി തൊഴിലാളികൾ പുറത്തേക്ക് കൊണ്ടുപോകുന്നു

കൊല്ലം: പൊതുവിദ്യാലയങ്ങളിലെ ഒന്ന് മുതൽ പത്താം തരം വരെയുള്ള ക്ലാസുകളിലെ പുസ്തക വിതരണം അവസാന ഘട്ടത്തിലേക്ക്. ജൂണിൽ പുതിയ അദ്ധ്യയന വർഷം ആരംഭിക്കുമ്പോൾ എല്ലാ കുട്ടികൾക്കും പാഠപുസ്തകമുണ്ടാകുമെന്ന് ഉറപ്പായി. ഇത്തവണ വിദ്യാഭ്യാസ വകുപ്പ് നേരിട്ടാണ് പുസ്തക വിതരണം നടത്തുന്നത്. ജില്ലാ ബുക്ക് ഡിപ്പോയിൽ എത്തിച്ച പുസ്തകം സ്‌കൂളുകൾക്ക് കൈമാറിക്കൊണ്ടിരിക്കുകയാണ്. സ്‌കൂളുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൊസൈറ്റികളാണ് പുസ്‌തകം കുട്ടികൾക്ക് നൽകുന്നത്.

എൽ.പി ക്ലാസുകളിലേക്കുള്ള പുസ്തക വിതരണം ജില്ലാ തലത്തിൽ നൂറ് ശതമാനവും പൂർത്തിയായി. യു.പി ക്ലാസുകളിൽ 99.3 ശതമാനവും ഹൈസ്കൂളിൽ 61 ശതമാനവുമാണ് വിതരണം പൂർത്തിയായത്. ഹൈസ്കൂളിലെ കണക്ക്, അറബിക്, സോഷ്യൽ സയൻസ് തുടങ്ങിയ പുസ്തകങ്ങൾ എത്താൻ വൈകുന്നതാണ് വിതരണം പൂർത്തിയാക്കാൻ തടസം. ഒരാഴ്‌ചയ്‌ക്കുള്ളിൽ ജില്ലയിലെ പുസ്‌തക വിതരണം പൂർത്തിയാക്കാനാകും.