photo
ക്രഷർ യൂണിറ്റിന്റെ പ്രവർത്തനം ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഉപരോധിക്കുന്നു

പാരിപ്പള്ളി: കല്ലുവാതുക്കൽ പഞ്ചായത്തിൽ എഴിപ്പുറം വാർഡിൽ പ്രവർത്തിക്കുന്ന ക്രഷർ യൂണിറ്റിന്റെ പ്രവർത്തനം ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഉപരോധിച്ചു. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആർ.ഡി. ലാൽ, ഷൈല അശോകദാസ്,ആക്ഷൻ കൗൺസിൽ രക്ഷാധികാരി പാരിപ്പള്ളി വിനോദ്, വിജയൻ, പ്രിയ സുരേഷ്, എഴിപ്പുറം മുഹമ്മദ്, ബാബു, ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ ക്രഷർ യൂണിറ്റ് ഉപരോധിച്ചത്. മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി പ്രവർത്തിച്ച യൂണിറ്റിന് കല്ലുവാതുക്കൽ പഞ്ചായത്ത് സെക്രട്ടറി പ്രവർത്തനാനുമതി നല്കിയതിനെ തുടർന്നാണ് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് ഉപരോധം ഏർപ്പെടുത്തിയത്. പരിഹാരം ഉണ്ടാവുന്നതു വരെ ഉപരോധം തുടരുമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചതോടെ സ്ഥാപനത്തിന്റെ പ്രവർത്തനം താത്കാലികമായി നിറുത്തിവച്ചു. ഇന്ന് ഇത് സംബന്ധിച്ച് ഇരു കൂട്ടരും തമ്മിൽ ചർച്ച നടക്കും.