photo
റംസാൺ റിലീഫ് കിറ്റുകളുടെ വിതരണോദ്ഘാടനം അഡ്വ.കെ.പി.മുഹമ്മദ് നിർവഹിക്കുന്നു.

കരുനാഗപ്പള്ളി : വക്കം മൗലവി ഫൗണ്ടേഷൻ ദക്ഷിണ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ടൗൺ ക്ലബിൽ സംഘടിപ്പിച്ച റംസാൻ റിലീഫിന്റെ വിതരണോദ്ഘാടനം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദ് നിർവഹിച്ചു. ഫൗണ്ടേഷൻ ചെയർമാൻ ഷിഹാബ് എസ്. പൈനുംമൂട് അദ്ധ്യക്ഷത വഹിച്ചു. ഹയർസെക്കൻഡറി പരീക്ഷയൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും പ്ലസ്ടൂ വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഫുൾമാർക്ക് നേടിയ ദേവീ നന്ദനയെയും ആർച്ചാ ശിവനെയും കരുനാഗപ്പള്ളി മുനിസിപ്പൽ വൈസ്‌ ചെയർമാൻ ആർ. രവീന്ദ്രൻ പിള്ള അനുമോദിച്ചു. ചികിത്സാധനസഹായ വിതരണം മെഹർഖാൻ ചേന്നല്ലൂരും, പുതുവസ്ത്ര വിതരണോദ്ഘാടനം സി.ബി. അഫ്‌സലും നിർവഹിച്ചു. നജീം മണ്ണേൽ , എ. മുഹമ്മദലി, ജലീൽ ഇഹ്‌സാൻ, നിജാം ബഷി എന്നിവർ സംസാരിച്ചു. കൺവീനർ കെ.എസ് പുരം സത്താർ സ്വാഗതവും നിസാർ ചേമത്തറ നന്ദിയും പറഞ്ഞു.