പുനലൂർ: എസ്.എൻ.ഡി.പിയോഗം 4270-ാംനമ്പർ വെട്ടിക്കോട്ട് ശാഖയിൽ പുനരുദ്ധരിച്ച ഗുരുദേവ ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുദേവൻെറ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും സമർപ്പണ സമ്മേളനവും 28, 29, 30, 31തീയതികളിൽ വിവിധ പരിപാടികളോടെ നടക്കും. 28ന് ഉച്ചയ്ക്ക് 2.30ന് വിഗ്രഹഘോഷയാത്ര, 29ന് രാവിലെ 5.30ന് ഗുരു പൂജ, ഗണപതിപൂജ, ഗുരുഭാഗവത പാരായണം, വൈകിട്ട് 6.30ന് ദീപാധാന, 6.45ന് ഭജന, പ്രഭാഷണം, 30ന് രാവിലെ 5.30ന് ഗുരു പൂജ, ഗണപതിഹോമം, മൃത്യുഞ്ജയഹോമം, ഗുരുഭാഗവത പാരായണം, പ്രഭാഷണം, ഉച്ചയ്ക്ക് 12ന് കഞ്ഞിസദ്യ, 31ന് രാവിലെ 5.30ന് അഷ്ടദ്രവ്യസമേത മഹാഗണപതിഹോമം. തുടർന്ന് ക്ഷേത്രം തന്ത്രി നെട്ടയം സുജീഷിന്റെയും മേൽ ശാന്തി നന്ദുവിന്റെയും മുഖ്യകാർമ്മികത്വത്തിൽ രാവിലെ 9.30നും 10.15നും മദ്ധ്യേ ശിവഗിരിമഠത്തിലെ സ്വാമി വിശാലാനന്ദ പ്രതിഷ്ഠാ കർമ്മം നിർവഹിക്കും. തുടർന്ന് ജീവകലശം, നവകം, പഞ്ചഗവ്യം, മഹാഗുരു പൂജ എന്നിവ നടക്കും. വൈകിട്ട് 3.30ന് ചേരുന്ന സർമ്മർപ്പണ ചടങ്ങിൽ പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപം തെളിക്കും. തുടർന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും, മന്ത്രി കെ. രാജു പുനരുദ്ധാരണം നടത്തിയ ഗുരുദേവ ക്ഷേത്രവും നാടിന് സമർപ്പിക്കും. ശിവഗിരി മഠത്തിലെ സ്വാമി വിശാലാനന്ദ അനുഗ്രഹപ്രഭാഷണവും, യോഗം കൗൺസിലർ വനജാ വിദ്യാധരൻ, യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ്, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രദീപ് എന്നിവർ മുഖ്യപ്രഭാഷണങ്ങളും നടത്തും. യോഗം ഡയറക്ടർ കെ.വി. സുഭാഷ് ബാബു, യൂണിയൻ കൗൺസിലർമാരായ എസ്. സദാനന്ദൻ, ജി. ബൈജു, നാരായണദാസ്, ബി. ചന്ദ്രബാബു, സി.പി. തുളസീധരൻ, ഷാജിലാൽ, കെ. സോമൻ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ബി. ശാന്തകുമാരി, യൂത്ത് മൂവ്മെന്റ് പുനലൂർ യൂണിയൻ സെക്രട്ടറി അഭിലാഷ് കയ്യാണിയിൽ, സൈബർ സേന യൂണിയൻ പ്രസിഡന്റ് ബിനുലാൽ, രക്ഷാധികാരി അജിത്ത് ശ്രീകൃഷ്ണ, നെട്ടയം സുജീഷ് ശാന്തി, വിവിധ ശാഖാ ഭാരവാഹികളായ ഷൺമുഖൻ, എൻ. രവീന്ദ്രൻ, എൻ. ഭാസ്ക്കരൻ, എസ്. രാജേന്ദ്രൻ, ടി. സുനിൽ, ടി.കെ. മാധവലാൽ, രാമചന്ദ്രൻ, ബിനു സത്യൻ, സുഗതൻ, അജയൻ തുടങ്ങിയവർ സംസാരിക്കും. ശബരിഗിരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. ജയകുമാർ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യും. ശാഖാ പ്രസിഡന്റ് ഏരൂർ സുനിൽ സ്വാഗതവും ശാഖാ കമ്മിറ്റി അംഗം വി.പി. സത്യാനന്ദൻ നന്ദിയും പറയും. സെക്രട്ടറി കുട്ടൻകുന്നിൽ പ്രദീപ് റിപ്പോർട്ട് അവതരിപ്പിക്കും. പരിപാടിയുടെ മുന്നോടിയായി 28ന് ഉച്ചയ്ക്ക് 2.30ന് പഞ്ചലോഹ വിഗ്രഹ ഘോഷയാത്ര നടക്കും. പുനലൂർ യൂണിയൻ ആസ്ഥാന മന്ദിരത്തിൽ നിന്ന് പുറപ്പെടുന്ന ഘോഷയാത്ര പുനലൂർ ടൗൺ, മണിയാർ, എരിച്ചിക്കൽ, ആർച്ചൽ, ഏരൂർ, ആലഞ്ചേരി, ഏലമുറ്റം, നെട്ടയം, നെടിയറ, അഗസ്ത്യക്കോട് എന്നീ ഗുരുക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ശേഷം അഗസ്ത്യക്കോട് മഹാദേവർ ക്ഷത്ര സന്നിധിയിൽ എത്തിച്ചേരും. തുടർന്ന് നൂറുകണക്കിന് ഇരുചക്ര വാഹനങ്ങൾ, വാദ്യമേളങ്ങൾ, താലപ്പൊലി, മുത്തുക്കുട തുടങ്ങിയവയുടെ അകമ്പടിയോടെ വൈകിട്ട് ഘോഷയാത്ര ഗുരുക്ഷേത്ര സന്നിധിയിൽ സമാപിക്കും.