sndp
പ്രതിഷ്ഠാകർമം യൂണിയൻ സെക്രട്ടറി ബി.ബിജു ഉദ്ഘാടനം ചെയ്യുന്നു

പ​ത്ത​നാ​പു​രം​:​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ 472​-ാം​ ​ന​മ്പ​ർ​ ​ആ​വ​ണീ​ശ്വ​രം​ ​ശാ​ഖ​യി​ലെ​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​ ​പ​ഞ്ച​ലോ​ഹ​ ​വി​ഗ്ര​ഹ​ ​പ്ര​തി​ഷ്ഠ​യും​ ​ഗു​രു​ദേ​വ​ക്ഷേ​ത്ര​ ​സ​മ​ർ​പ്പ​ണ​വും​ ​സൗ​ജ​ന്യ​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​പ​ദ്ധ​തി​ ​ഉ​ദ്ഘാ​ട​ന​വും​ ​ ഇന്നലെ നടന്നു. പ്രതിഷ്ഠാകർമ്മം ഇന്നലെ രാവിലെ 9.04 നും 9.48 നും മദ്ധ്യേ സ്വാമി വിദ്യാനന്ദയുടെയും (ശിവഗിരിമഠം) തന്ത്രി രതീഷ് ശശിയുടെയും മുഖ്യകാർമ്മികത്വത്തിൽ നടന്നു. പ്രതിഷ്ഠാ കർമ്മത്തിനു ശേഷം രാവിലെ 10.30മുതൽ നടന്ന ഗുരുദേവക്ഷേത്ര സമർപ്പണസമ്മേളനം പത്തനാപുരം എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് ആദംകോട് കെ. ഷാജി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പ്രവീൺ പണിക്കർ അദ്ധ്യക്ഷനായ യോഗത്തിൽ യൂണിയൻ സെക്രട്ടറി ബി. ബിജു ഗുരുദേവക്ഷേത്ര സമർപ്പണം നടത്തി. സ്വാമി വിദ്യാനന്ദ (ശിവഗിരി മഠം) അനുഗ്രഹ പ്രഭാഷണം നടത്തി. സമ്മേളനത്തിൽ സൗജന്യ ഇൻഷ്വറൻസ് പദ്ധതിയുടെ ഉദ്ഘാടനം യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ. ശശീന്ദ്രൻ നിർവഹിച്ചു. യോഗത്തിൽ ഡയറക്ടർ ബോർഡ് അംഗം പിറവന്തൂർ ഗോപാലകൃഷ്ണൻ, യൂണിയൻ കൗൺസിലർ ജി. ആനന്ദൻ , യൂണിയൻ കൗൺസിലറും യൂത്ത്മൂവ്മെന്റ് അദ്ധ്യക്ഷനുമായ റിജു വി. ആമ്പാടി, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എൻ.ഡി. മധു , യൂണിയൻ വനിതാസംഘം സെക്രട്ടറി എസ്. ശശിപ്രഭ , വനിതാ സംഘം ശാഖാ പ്രസിഡന്റ് സുനിത സലീന്ദ്രൻ, സെക്രട്ടറി ബിന്ദു പ്രദീപ്, യൂത്ത്മൂവ്മെന്റ് ശാഖാ പ്രസിഡന്റ് വിഷ്ണു, സെക്രട്ടറി രാഹുൽ വിജയൻ, ശാഖാ മുൻ പ്രസിഡന്റ് പി. വാസു, മുൻ സെക്രട്ടറി എൻ. സുഗതൻ ചൈതന്യ എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി എസ്. സിജി സ്വാഗതവും വൈസ് പ്രസിഡന്റ് ലിബിൻ ആർ.എസ്‌. നന്ദിയും പറഞ്ഞു.