കൊല്ലം: ഇരവിപുരം പിണയ്ക്കൽ ത്രിവേണി ജംഗ്ഷനിൽ തിരഞ്ഞെടുപ്പ് ആഹ്ലാദ പ്രക
നത്തിനായി സംഘടിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചു. സംഘർഷത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. പിണയ്ക്കൽ സ്വദേശി ഫൈസലിനാണ് വെട്ടേറ്റത്.
ഫൈസൽ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് പിണയ്ക്കൽ ഫൈസ്, നിസാം, കോൺഗ്രസ് നേതാവ് അൻസറുദ്ദീൻ എന്നിവർ കൂട്ടിക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആഹ്ലാദ പ്രകടനം നടത്താനായി ഒത്തുകൂടിയ കോൺഗ്രസ് പ്രവർത്തകരെ പതിനഞ്ചോളം പേരടങ്ങുന്ന ഡി.വൈ.എഫ്.ഐ സംഘം ആക്രമിക്കുകയായിരുന്നു. ഇരവിപുരം സി.ഐയുടെ നേതൃത്വത്തിലുള്ള പട്രോളിംഗ് സംഘം അതുവഴി വന്നതിനാൽ സ്ഥിതി രൂക്ഷമായില്ല. സംഭവ സ്ഥലത്ത് വച്ച് തന്നെ നാല് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ഇരവിപുരം സി.ഐ പിടികൂടി. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.